Monday, 2 November 2009

യാത്രാ മൊഴി...

'സാരമില്ല, അമ്മ ഇങ്ങനെ കരയല്ലേ' ....വ്യര്‍ഥമായ വാക്കുകള്‍....

മുറ്റത്ത്‌ ആള്‍കാര്‍ നില്പുണ്ടായിരുന്നു....പതിഞ്ഞ ശബ്ദത്തില്‍ അവര്‍ സംസാരികുനത് എനിക്ക് കേള്‍ക്കാം....അച്ഛന്‍ എവിടെ ...ഞാന്‍ ചോദിച്ചു....

അനിയത്തിയെ കണ്ടതും ....അമ്മ അവളെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു .... എനിക് വല്ലാതെ സങ്കടം വന്നെങ്കിലും എന്നത്തേയും പോലെ കരയാന്‍ പറ്റിയില്ല....

'അവിടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തി ആയി....ഇനി ആരും വരാന്‍ ഇല്ലെങ്കില്‍....' അച്ഛനോട് ആരോ പറഞ്ഞു ....

ചന്ദന തിരിയുടെ സുഗന്ധം ....ആ മുറിയാകെ അത് പടര്‍ന്നിരുന്നു .....എനികത് ഒരിക്കലും ഇഷ്ടമല്ലായിരുന്നു....എല്ലാവരുടെയും കൂടെ പുറത്തേക്ക് കടന്നപ്പോള്‍ അതിന്‍റെ ആശ്വാസം തോനി.....

'മോനേ...' .....തിരിഞ്ഞു നോക്കു എന്ന് മനസ് പറഞ്ഞെങ്കിലും....വേണ്ട....പിന്നേ വന്നു കാണാം ....

ആ ശരിരം അഗ്നി ഏറ്റു വാങ്ങിയപ്പോള്‍....ഉച്ച വെയിലിനു വല്ലാത്ത ഒരു തണുപ്പ് തോനി ....മനസിന്‌ എന്തെന്നില്ലാത്ത സന്തോഷവും....











3 comments:

  1. മലയാള സാഹിത്യത്തിന്‍റെ മൂര്‍ദ്ധന്യം അഥവ നെല്ലിപലക....? പോസ്റ്റു മുഴുവന്‍ വായിച്ചു പിന്നീട്‌ ബ്ളോഗ്ഗ്‌ ടൈറ്റില്‍ വീണ്ടും വായിച്ചു... സത്യത്തില്‍ ചിരിയും സങ്കടവും ഒക്കെ ഒരുമിച്ചു വന്നു. വിജയിന്‌ എഴുതി തെളിയാവുന്നതേയുള്ളു.. സ്വയം അശ്രദ്ധമായി എന്തെങ്കിലും എഴുതി അതിന്‍റെ കുറ്റം മലയാളത്തിന്‍റെ മേലേ ചാരണൊ.... സ്നേഹത്തോടെയാണ്‌ ഇത്രയും പറഞ്ഞത്‌..:):) എഴുതുവാന്‍ നിങ്ങള്‍ക്ക്‌ കഴിവുണ്ട്‌. പ്രതിഭയെ നിരന്തരമായ വായനയിലൂടേയും എഴുത്തിലൂടേയും ഉരച്ചു മിനുക്കിയെടുക്കുക. ആശംസകള്‍

    ReplyDelete
  2. wow...never expexted someone else (other than few of my frenz) to read my posts..!!! thanks for reading thru...and malayalathe njan orikkalum kuttapeduthiyilla...that title was describing me...:-)....vayana sheelam valare kuravaanu...but seasoned writers like you commenting here...inspires me...ee reply thangal vayikkan idayayal oru chodyam...how do u write comments in malayalam font?

    ReplyDelete
  3. >>ee reply thangal vayikkan idayayal oru chodyam...how do u write comments in malayalam font?
    http://t13n.googlecode.com/svn/trunk/blet/docs/help_ml.html

    ReplyDelete