എന്തെങ്കിലും എഴുതാം എന്ന് വിചാരിച്ചാല്‍...മനസു ഒരു വിഷയത്തില്‍ ഉറച്ചു നില്കണ്ടെ?
ചെറു കഥ വേണോ...സമകാലീന സമുദായത്തെ വിമര്‍ശികണോ...അതോ ലോക പരിസ്തിധി സംരക്ഷണം ആവണോ ലക്‌ഷ്യം ?
മേല്‍ പറഞ്ഞത് പ്രാഗല്ഭ്യം കൂടിയാലോ കുറഞ്ഞാലോ ഉള്ള മറ്റൊരു പ്രശ്നം ...ഇത് കൂടിയത് കൊണ്ട് തന്നെ ...:-)
ഒന്നും വേണ്ട ...
അനിര്‍വചനീയമായ ഈ നിമിഷത്തെ പൂര്‍ണമായി ഉള്കൊള്ലാം ....കൂട്ടിന് വരാന്‍ വേനല്‍ മഴയോട് പറയാം.... ...ഓരോ ശ്വാസത്തിലും തുളസി കതിരിന്റെ സൌഗന്ധം അനുഭവിച്ചറിയാം .... ചക്രവാളത്തിന്റെ ചുവപ്പില്‍ പറന്നകലുന്ന കടല്‍ പക്ഷിയുടെ സ്വാതന്ത്ര്യം മനസ്സില്‍ ആവാഹിചെടുക്കാം... എങ്ങോ കേട്ടു മറന്ന കാറ്റിന്റെ ഈണം ഒരികല്‍ കൂടി ഓര്‍ത്തെടുക്കാം... അതില്‍ വാചാലമാവുന്ന ആലിലകളുടെ ആഹ്ലാദം കണ്ചിമ്മി ഒപ്പിയെടുക്കാം ....കണ്‍ പീലികള്‍ തുറന്ന് തൃസന്ധ്യാ നിമിഷത്തില്‍ ആ ദീപനാളം ഒരിക്കല്‍ കൂടി തൊഴാം... അനുഭൂതികളുടെ ഉറവിടമാകും ചേതനയുടെ ഊഷ്മളതയില്‍ പുനര്‍ജനിക്കാം ...മുപ്പത്തി മുക്കോടി ദേവഗണങ്ങളുടെയും അനുഗ്രഹം ഏറ്റു വാങ്ങാം ....മുത്തശിയുടെ കൈ പിടിച്ചു തിരികെ വീടിന്റെ പടി കയറാം....അതെ കൈകള്‍ കൊണ്ട് ഉണ്ടാക്കിയ പലഹാരം ഒരിക്കല്‍ കൂടി രുചിച്ചറിയാം.... ഒരിറ്റു കണ്ണുനീര്‍ പോഴിയവെ ഒരിക്കല്‍ കൂടി പുഞ്ചിരിക്കാം...
മഷി വറ്റി തീരുന്ന തൂലികയില്‍ എഴുതി തീര്‍ക്കാന്‍ പറ്റുമോ ഇതൊക്കെ...അതായിരിക്കും 'ബ്ലോഗ്' സൃഷ്ടികപെട്ടത്...!
Sunday, 7 February 2010
Thursday, 7 January 2010
'യേശു നാഥാ പൊറുക്കേണമേ ....'
'കാലി തൊഴുത്തില്‍ പിറന്നവനെ......കരുണ നിറഞ്ഞവനെ..............'
ശ്രുതിയും ടെമ്പോയും അധികം വകവെക്കാതെ ഞാന്‍ പാടി .....
ആദ്യ വരി പാടി തീര്‍ത്തതും ഞാന്‍ ചോദിച്ചു ....''ഈ വരികള്‍ കേള്‍കുമ്പോള്‍ മനസ്സില്‍ ഓര്‍മ വരുനത് ആരുടെ രൂപം ആണ് ?''
ഒരു നിമിഷം ആലോചിച്ച്....എന്റെ അളിയന്‍സിന്റെ വളരെ നിഷ്കളങ്കമായ മറുപടി....
''പശു കുട്ടി...?''
:-)
ശ്രുതിയും ടെമ്പോയും അധികം വകവെക്കാതെ ഞാന്‍ പാടി .....
ആദ്യ വരി പാടി തീര്‍ത്തതും ഞാന്‍ ചോദിച്ചു ....''ഈ വരികള്‍ കേള്‍കുമ്പോള്‍ മനസ്സില്‍ ഓര്‍മ വരുനത് ആരുടെ രൂപം ആണ് ?''
ഒരു നിമിഷം ആലോചിച്ച്....എന്റെ അളിയന്‍സിന്റെ വളരെ നിഷ്കളങ്കമായ മറുപടി....
''പശു കുട്ടി...?''
:-)
Subscribe to:
Posts (Atom)