Thursday, 5 November 2009

ഈശ്വരന്‍ വിളി കേള്‍കുമോ....?

ഓരോ നിമിഷം കഴിയും തോറും പിരിമുറുക്കം വര്‍ദിച്ചു .... കൈ നഖങ്ങള്‍ കടിച്ചു തുപ്പി.....ഇട നെഞ്ചില്‍ ഖനമുള്ള എന്തോ എടുത്തു വച്ചത് പോലെ ....എന്തും സംഭവിക്കാം....ഇത്രയും ആയ സ്ഥിതിക്ക്??....പറയാന്‍ പറ്റില്ല ....എന്തും സംഭവിക്കാം....പ്രതീക്ഷ വാനോളം ഉയര്‍ത്തിയിട്ടു നശിപിക്കുമോ എല്ലാം....??? കഴിഞ്ഞ തവണയും ഇങ്ങനെ ആയിരുനില്ലെ? വയ്യ ഒരിക്കല്‍ കൂടി .....കൈകള്‍ രണ്ടും കൂപ്പി അറിയാതെ ഈശ്വരനെ വിളിച്ചു പോയി...


ഒടുവില്‍ ഓപ്പറേഷന്‍ തിയറ്ററിന്റെ വാതില്‍ തുറന്നു ....'congratulation ...ആണ്‍ കുട്ടിയാണ് .... no complications this time ..അമ്മയും കുട്ടിയും സുഘമായിരിക്കുന്നു....'
ഡോക്ടറാണെന്ന് ഓര്‍ത്തില്ല ....പൊടുന്നനെ കെട്ടിപിടിച്ചു കരഞ്ഞു പോയി.... 'സോറി ....ഞാന്‍ ....അറിയാതെ ....thank you doctor ....thank you....'

കണ്ണുനീര്‍ ഒപ്പാതെ ....മനസ്സറിഞ്ഞു നന്ദി....

അല്പം അകലെ ഒരു വായനശാലയില്‍....'ആന്‍ഡ്‌ ഹര്‍ബജന്‍ സിംഗ് ഈസ്‌ റണൌറ്റ്....ഓസ്ട്രേലിയ വിന്‍ ത്രില്ലര്‍ ബൈ ത്രീ റണ്‍സ്....'

'ഇവന്മാരൊക്കെ എന്തിനാ കളിക്കാന്‍ പോവുന്നെ....മൈഗുണാപ്പന്മാര്‍ ....വെറുതെ നമ്മുടെ സമയം കളഞ്ഞു .....'










Tuesday, 3 November 2009

പാരിജാത പുഷ്പവും....വെള്ളിയാമ്പല്‍ ഇതളുകളും...

ഗോപാലന് ഇഷ്ടമായിരുന്നു....തട്ടതിനുള്ളില്‍ വട്ടത്തിലുള്ള ആ മുഖം ഹൃദയമാകും xerox മഷീനില്‍ അവന്‍ ഒരുപാടു തവണ ഫോട്ടോസ്റ്റാറ്റ് എടുത്തിരുന്നു... :-) ....അതും കളര്‍ ഫോട്ടോസ്റ്റാറ്റ് ....

തന്‍റെ ഇഷ്ടം അവതിരിപിക്കാം എന്ന് വിചാരിച്ചാല്‍ നഫീസയെ ഒന്നു ഒറ്റയ്ക്ക് കിട്ടണ്ടേ ....എപ്പോഴും ഉണ്ടാവും തോഴിമാര്‍ കുറെ എണ്ണം കൂടെ....ഇനി അധികം സമയവും ഇല്ല.... സ്‌കൂള്‍ ജീവിതം അതിന്‍റെ അവസാന നാളുകളില്‍ എത്തിയിരിക്കുന്നു...

സ്കൂളിന്‍റെ കഴിഞ്ഞ വാര്‍ഷികാഘോഷത്തിനു ....'ഗോപൂ....നാരായണേട്ടന്‍റെ കടയില്‍ നിന്നും കുറച്ചു സേഫ്ടി പിന് വാങ്ങി തരുമോ...' എന്ന്‍ ചോദികുമ്പോള്‍ അവള്‍ ഒറ്റയ്കായിരുന്നു ....പക്ഷെ അപ്പോള്‍ തിരിച്ച് ' നഫീ ....ഐ ലവ് യു ...' എന്ന മറുപടി ഉചിതമായി തോനിയില്ല ....രണ്ടു മൂന്ന് വര്‍ഷത്തേക്കുള്ള സേഫ്ടി പിന്‍ വാങ്ങി കൊടുത്തു..... ഭാരം കുറവാണ്, വിലയും ....

'ഗോപൂ ...' എന്ന ആ വിളി, ....ഗോപാലന് കുറച്ചു കാലത്തേക്ക് ഓര്‍ത്ത് താലോലിക്കാന്‍ അത് മതിയായിരുന്നു....

ബക്രീദിന്‍റെ അവധി കഴിഞ്ഞ്....ചോറ്റു പാത്രം ഗോപാലന്‍റെ നേരെ നീട്ടി 'ഗോപുവിനു ഇഷ്ടമുള്ളതാ ....' എനിട്ട്‌ ഒരു ചെറിയ pause കൊടുത്ത് ....'ഞാനാ ഉണ്ടാക്കിയെ ....' എന്ന് നഫീസ പറഞ്ഞതും....ഗോപാലന് വളരെ പോസിറ്റീവ് ആയി തോനി.....പത്തിരിക്ക് ഒരു പ്രത്യേക രുചിയും...

അവധികളും ...പരീക്ഷയും എല്ലാം കഴിഞ്ഞു ....ഗോപാലന്‍ തന്‍റെ മനസ് തുറന്നില്ല ....

വിട പറയാന്‍ മനസ് വന്നില്ല ....നഫീസ ഗോപാലന്‍റെ അടുത്ത് ഓടോഗ്രാഫിനായി കൊച്ചു പുസ്തകം നീട്ടിയപ്പോള്‍ അവന്‍ അത് കണ്ടില്ല എന്ന് നടിച്ചു....

നഫീസയെ ഒരു പക്ഷെ ഇനി ഗോപലന്‍ ഒരിക്കലും കാണില്ല ....അവന്‍ സ്കൂളില്‍ നിന്നും നടന്നകന്നു....

ദിവസങ്ങള്‍ കടന്നു പോയി....

കോളേജ് നാളുകളില്‍ എന്നോ ....തന്‍റെ ഓട്ടോഗ്രാഫ് ബുക്ക്‌ മറിച്ച് നോക്കാന്‍ ഇടയായി .....അതില്‍ സേഫ്ടി പിന്‍ കുത്തിയ പേജില്‍ ...ഗോപലന്‍ ഇങ്ങനെ വായിച്ചു....

'ഇഷ്ടമാണ് ഒരുപാട്....'

അടികുറിപ്പ് :

പോസ്റ്റിന്റെ തലവാചകവും പോസ്റ്റും തമ്മില്‍ ബന്ധം തോനിയില്ലെങ്കില്‍ അത് നിങ്ങളുടെ കുഴപ്പം അല്ല.....ഒരു ബന്ധവും ഇല്ല....






Monday, 2 November 2009

യാത്രാ മൊഴി...

'സാരമില്ല, അമ്മ ഇങ്ങനെ കരയല്ലേ' ....വ്യര്‍ഥമായ വാക്കുകള്‍....

മുറ്റത്ത്‌ ആള്‍കാര്‍ നില്പുണ്ടായിരുന്നു....പതിഞ്ഞ ശബ്ദത്തില്‍ അവര്‍ സംസാരികുനത് എനിക്ക് കേള്‍ക്കാം....അച്ഛന്‍ എവിടെ ...ഞാന്‍ ചോദിച്ചു....

അനിയത്തിയെ കണ്ടതും ....അമ്മ അവളെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു .... എനിക് വല്ലാതെ സങ്കടം വന്നെങ്കിലും എന്നത്തേയും പോലെ കരയാന്‍ പറ്റിയില്ല....

'അവിടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തി ആയി....ഇനി ആരും വരാന്‍ ഇല്ലെങ്കില്‍....' അച്ഛനോട് ആരോ പറഞ്ഞു ....

ചന്ദന തിരിയുടെ സുഗന്ധം ....ആ മുറിയാകെ അത് പടര്‍ന്നിരുന്നു .....എനികത് ഒരിക്കലും ഇഷ്ടമല്ലായിരുന്നു....എല്ലാവരുടെയും കൂടെ പുറത്തേക്ക് കടന്നപ്പോള്‍ അതിന്‍റെ ആശ്വാസം തോനി.....

'മോനേ...' .....തിരിഞ്ഞു നോക്കു എന്ന് മനസ് പറഞ്ഞെങ്കിലും....വേണ്ട....പിന്നേ വന്നു കാണാം ....

ആ ശരിരം അഗ്നി ഏറ്റു വാങ്ങിയപ്പോള്‍....ഉച്ച വെയിലിനു വല്ലാത്ത ഒരു തണുപ്പ് തോനി ....മനസിന്‌ എന്തെന്നില്ലാത്ത സന്തോഷവും....