Thursday, 5 November 2009

ഈശ്വരന്‍ വിളി കേള്‍കുമോ....?

ഓരോ നിമിഷം കഴിയും തോറും പിരിമുറുക്കം വര്‍ദിച്ചു .... കൈ നഖങ്ങള്‍ കടിച്ചു തുപ്പി.....ഇട നെഞ്ചില്‍ ഖനമുള്ള എന്തോ എടുത്തു വച്ചത് പോലെ ....എന്തും സംഭവിക്കാം....ഇത്രയും ആയ സ്ഥിതിക്ക്??....പറയാന്‍ പറ്റില്ല ....എന്തും സംഭവിക്കാം....പ്രതീക്ഷ വാനോളം ഉയര്‍ത്തിയിട്ടു നശിപിക്കുമോ എല്ലാം....??? കഴിഞ്ഞ തവണയും ഇങ്ങനെ ആയിരുനില്ലെ? വയ്യ ഒരിക്കല്‍ കൂടി .....കൈകള്‍ രണ്ടും കൂപ്പി അറിയാതെ ഈശ്വരനെ വിളിച്ചു പോയി...


ഒടുവില്‍ ഓപ്പറേഷന്‍ തിയറ്ററിന്റെ വാതില്‍ തുറന്നു ....'congratulation ...ആണ്‍ കുട്ടിയാണ് .... no complications this time ..അമ്മയും കുട്ടിയും സുഘമായിരിക്കുന്നു....'
ഡോക്ടറാണെന്ന് ഓര്‍ത്തില്ല ....പൊടുന്നനെ കെട്ടിപിടിച്ചു കരഞ്ഞു പോയി.... 'സോറി ....ഞാന്‍ ....അറിയാതെ ....thank you doctor ....thank you....'

കണ്ണുനീര്‍ ഒപ്പാതെ ....മനസ്സറിഞ്ഞു നന്ദി....

അല്പം അകലെ ഒരു വായനശാലയില്‍....'ആന്‍ഡ്‌ ഹര്‍ബജന്‍ സിംഗ് ഈസ്‌ റണൌറ്റ്....ഓസ്ട്രേലിയ വിന്‍ ത്രില്ലര്‍ ബൈ ത്രീ റണ്‍സ്....'

'ഇവന്മാരൊക്കെ എന്തിനാ കളിക്കാന്‍ പോവുന്നെ....മൈഗുണാപ്പന്മാര്‍ ....വെറുതെ നമ്മുടെ സമയം കളഞ്ഞു .....'










Tuesday, 3 November 2009

പാരിജാത പുഷ്പവും....വെള്ളിയാമ്പല്‍ ഇതളുകളും...

ഗോപാലന് ഇഷ്ടമായിരുന്നു....തട്ടതിനുള്ളില്‍ വട്ടത്തിലുള്ള ആ മുഖം ഹൃദയമാകും xerox മഷീനില്‍ അവന്‍ ഒരുപാടു തവണ ഫോട്ടോസ്റ്റാറ്റ് എടുത്തിരുന്നു... :-) ....അതും കളര്‍ ഫോട്ടോസ്റ്റാറ്റ് ....

തന്‍റെ ഇഷ്ടം അവതിരിപിക്കാം എന്ന് വിചാരിച്ചാല്‍ നഫീസയെ ഒന്നു ഒറ്റയ്ക്ക് കിട്ടണ്ടേ ....എപ്പോഴും ഉണ്ടാവും തോഴിമാര്‍ കുറെ എണ്ണം കൂടെ....ഇനി അധികം സമയവും ഇല്ല.... സ്‌കൂള്‍ ജീവിതം അതിന്‍റെ അവസാന നാളുകളില്‍ എത്തിയിരിക്കുന്നു...

സ്കൂളിന്‍റെ കഴിഞ്ഞ വാര്‍ഷികാഘോഷത്തിനു ....'ഗോപൂ....നാരായണേട്ടന്‍റെ കടയില്‍ നിന്നും കുറച്ചു സേഫ്ടി പിന് വാങ്ങി തരുമോ...' എന്ന്‍ ചോദികുമ്പോള്‍ അവള്‍ ഒറ്റയ്കായിരുന്നു ....പക്ഷെ അപ്പോള്‍ തിരിച്ച് ' നഫീ ....ഐ ലവ് യു ...' എന്ന മറുപടി ഉചിതമായി തോനിയില്ല ....രണ്ടു മൂന്ന് വര്‍ഷത്തേക്കുള്ള സേഫ്ടി പിന്‍ വാങ്ങി കൊടുത്തു..... ഭാരം കുറവാണ്, വിലയും ....

'ഗോപൂ ...' എന്ന ആ വിളി, ....ഗോപാലന് കുറച്ചു കാലത്തേക്ക് ഓര്‍ത്ത് താലോലിക്കാന്‍ അത് മതിയായിരുന്നു....

ബക്രീദിന്‍റെ അവധി കഴിഞ്ഞ്....ചോറ്റു പാത്രം ഗോപാലന്‍റെ നേരെ നീട്ടി 'ഗോപുവിനു ഇഷ്ടമുള്ളതാ ....' എനിട്ട്‌ ഒരു ചെറിയ pause കൊടുത്ത് ....'ഞാനാ ഉണ്ടാക്കിയെ ....' എന്ന് നഫീസ പറഞ്ഞതും....ഗോപാലന് വളരെ പോസിറ്റീവ് ആയി തോനി.....പത്തിരിക്ക് ഒരു പ്രത്യേക രുചിയും...

അവധികളും ...പരീക്ഷയും എല്ലാം കഴിഞ്ഞു ....ഗോപാലന്‍ തന്‍റെ മനസ് തുറന്നില്ല ....

വിട പറയാന്‍ മനസ് വന്നില്ല ....നഫീസ ഗോപാലന്‍റെ അടുത്ത് ഓടോഗ്രാഫിനായി കൊച്ചു പുസ്തകം നീട്ടിയപ്പോള്‍ അവന്‍ അത് കണ്ടില്ല എന്ന് നടിച്ചു....

നഫീസയെ ഒരു പക്ഷെ ഇനി ഗോപലന്‍ ഒരിക്കലും കാണില്ല ....അവന്‍ സ്കൂളില്‍ നിന്നും നടന്നകന്നു....

ദിവസങ്ങള്‍ കടന്നു പോയി....

കോളേജ് നാളുകളില്‍ എന്നോ ....തന്‍റെ ഓട്ടോഗ്രാഫ് ബുക്ക്‌ മറിച്ച് നോക്കാന്‍ ഇടയായി .....അതില്‍ സേഫ്ടി പിന്‍ കുത്തിയ പേജില്‍ ...ഗോപലന്‍ ഇങ്ങനെ വായിച്ചു....

'ഇഷ്ടമാണ് ഒരുപാട്....'

അടികുറിപ്പ് :

പോസ്റ്റിന്റെ തലവാചകവും പോസ്റ്റും തമ്മില്‍ ബന്ധം തോനിയില്ലെങ്കില്‍ അത് നിങ്ങളുടെ കുഴപ്പം അല്ല.....ഒരു ബന്ധവും ഇല്ല....






Monday, 2 November 2009

യാത്രാ മൊഴി...

'സാരമില്ല, അമ്മ ഇങ്ങനെ കരയല്ലേ' ....വ്യര്‍ഥമായ വാക്കുകള്‍....

മുറ്റത്ത്‌ ആള്‍കാര്‍ നില്പുണ്ടായിരുന്നു....പതിഞ്ഞ ശബ്ദത്തില്‍ അവര്‍ സംസാരികുനത് എനിക്ക് കേള്‍ക്കാം....അച്ഛന്‍ എവിടെ ...ഞാന്‍ ചോദിച്ചു....

അനിയത്തിയെ കണ്ടതും ....അമ്മ അവളെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു .... എനിക് വല്ലാതെ സങ്കടം വന്നെങ്കിലും എന്നത്തേയും പോലെ കരയാന്‍ പറ്റിയില്ല....

'അവിടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തി ആയി....ഇനി ആരും വരാന്‍ ഇല്ലെങ്കില്‍....' അച്ഛനോട് ആരോ പറഞ്ഞു ....

ചന്ദന തിരിയുടെ സുഗന്ധം ....ആ മുറിയാകെ അത് പടര്‍ന്നിരുന്നു .....എനികത് ഒരിക്കലും ഇഷ്ടമല്ലായിരുന്നു....എല്ലാവരുടെയും കൂടെ പുറത്തേക്ക് കടന്നപ്പോള്‍ അതിന്‍റെ ആശ്വാസം തോനി.....

'മോനേ...' .....തിരിഞ്ഞു നോക്കു എന്ന് മനസ് പറഞ്ഞെങ്കിലും....വേണ്ട....പിന്നേ വന്നു കാണാം ....

ആ ശരിരം അഗ്നി ഏറ്റു വാങ്ങിയപ്പോള്‍....ഉച്ച വെയിലിനു വല്ലാത്ത ഒരു തണുപ്പ് തോനി ....മനസിന്‌ എന്തെന്നില്ലാത്ത സന്തോഷവും....











Thursday, 29 October 2009

ഓര്‍മകള്‍

മനുഷ്യ മനസിന്‍റെ പ്രത്യേകത ആയിരിക്കാം ....തുടക്കം ഒരു വിങ്ങലോടെ ആണ്.....രണ്ടാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടു വരെ കേന്ദ്രിയ വിദ്യാലയത്തില്‍ പഠിച്ചതിന്‍റെ ഗുണം ഇപ്പൊ മനസ്സിലായി ....വിങ്ങലിന്‍റെ മലയാളം സ്പെല്ലിങ്ങില്‍ സിംഗിള്‍ 'ങ്ങ' ആണോ അതോ ഡബിള്‍ 'ങ്ങ' ഉണ്ടോ എന്ന് ഡൌട്ട്....ഏതായാലും ഇതു വായിക്കാന്‍ ഉദ്ദേശിക്കുന്ന എന്‍റെ മലയാളി സുഹൃത്തുകള്‍ സ്പെല്ലിംഗ് തെറ്റിയാലും വലിയ ഖേദം പ്രകടിപിക്കില്ല എന്ന വിശവസതോട് കൂടിയും....സരസ്വതി ദേവിയെ മനസില്‍ ധ്യനിച്ചുകൊണ്ടും ഞാന്‍ തുടങ്ങട്ടെ.....

ജീവിതത്തില്‍ പറ്റിയ നര്‍മ രസമുള്ള അബദ്ധങ്ങള്‍ ആയിരിക്കാം ഒരുപക്ഷെ ഓര്‍മകള്‍ക്ക് നിറം പകരുനത് ....അങ്ങനെ എങ്കില്‍ എന്‍റെ ലൈഫ് വളരെ കളര്‍ഫുള്‍ ആയിരുന്നു എന്ന് വേണമെങ്ങില്‍ പറയാം....നല്ല ഒരു ശതമാനം നിറം വാരി തേച്ചത് എന്‍റെ സുഹൃത്തുകള്‍ തന്നെ....

പത്തു പതിനഞ്ചു കൊല്ലം മുന്പേ...വീട്ടില്‍ എല്ലാവരും കൂടെ TV കണ്ടു കൊണ്ടിരിക്കുന്നു.....ചിത്രഹാര്‍ പരിപാടിയില്‍ അടുത്ത പാട്ട്‌ 'ടിപ്പ് ടിപ്പ് ബര്‍സാ പാനി' എന്ന് അനൌണ്‍സ് ചെയ്തു ......'കാണേണ്ട പാട്ട്‌ ആണ്'... എന്ന് ഏതോ ഒരു സുഹൃത്ത് പറഞ്ഞു കേട്ട ഓര്‍മയില്‍ ഞാന്‍ ഉറക്കെ "ഹായ്‌ ടിപ്പ് ടിപ്പ് "..... അക്ഷയ്‌ കുമാറും , രവീണയും കൂടി തുടങ്ങിയില്ലേ പ്രകടനം....അടുത്ത അഞ്ചു മിനിട്ട് TV നോക്കണോ അതോ അട്ടം നോക്കണോ എന്ന് അറിയാതെ ഞാന്‍.....ഒരു ദൂരദര്‍ശന്‍ മാത്രം ...ചാനല്‍ മാറ്റാനും പറ്റില്ല ....'കാണേണ്ട പാട്ട്‌ ആണ്' എന്ന് അവന്‍ പറഞ്ഞതിന്‍റെ അര്‍ഥം അപ്പൊ മനസ്സിലായി ....

മേലെ പറഞ്ഞതു ഒരു situational അബദ്ധം ആണെങ്ങില്‍ .....താഴെ പറയുന്നത് ചില ഒറ്റ ലൈന്‍ അബദ്ധങ്ങള്‍....

അഞ്ചു രൂപയുടെ ബാളിനു എന്താ വില എന്ന് ചോദിക്കുന്ന സുഹൃത്ത് ....

അമ്പയര്‍ അപ്പീല്‍ ചെയ്തില്ല, അത് കൊണ്ടു ഔട്ട് അല്ലെ എന്ന് പറഞ്ഞു ക്രിക്കറ്റ് ബാറ്റ് വിട്ടു തരാത്ത സുഹൃത്ത് ...

ഒരു പെഗ്ഗിനു ശേഷം ....ഒരു 'ലാര്‍ജ് smirnoff സ്മാള്‍' എന്ന് ഓര്‍ഡര്‍ ചെയുന്ന സുഹൃത്ത്....

'ഇപ്പൊ വരാം നിങ്ങള്‍ ഇവിടെ തന്നെ ഇരിക്കണം'.... എന്ന് പറഞ്ഞു പോയവന്‍....കുറച്ചു കഴിഞ്ഞു....'നിങ്ങള്‍ ഇവിടെ ഇരിക്കുവാണോ , ഞാന്‍ എവിടെ ഒക്കെ നോക്കി'... എന്ന് പറഞ്ഞു തിരിച്ചു വരുന്നു...!!

നാലഞ്ചു പേര്‍ നടന്നു നീങ്ങുന്നു.....എതിരെ ഒറ്റയ്ക്ക് വരുന്ന സുഹൃത്തിനോട് കൂട്ടത്തില്‍ ഒരുവന്‍ ....'എല്ലാവരും ഉണ്ടല്ലോ'.....താന്‍ ചോദികേണ്ട ചോദ്യം വേറൊരുത്തന്‍ ചോദിക്കുനത് കെട്ട് ഞെട്ടി നില്ക്കുന്ന സുഹൃത്ത്....ചോദ്യം ചോദിച്ച സുഹൃത്തിനു ഒരു അസുഖവും നമ്മള്‍ കണ്ടെത്തി ...'അദര്‍ പേഴ്സണാലിറ്റി ദിസോര്‍ഡര്‍'‍....

കോളേജ് ലൈഫ് ...മറ്റൊരു situational അബദ്ധം....കോളേജില്‍ ഒരു പെണ്‍കുട്ടിയോട് എനിക്കൊരു ഇതു.... കാര്യം എന്‍റെ സുഹൃത്തിനോട് ഞാന്‍ അവതരിപിച്ചു ....ഇതു ഇപ്പൊ റെഡി ആകി തരാം എന്ന് അവന്‍ പറഞ്ഞു പോയത് ഇപ്പോഴും എന്നിക്ക് നല്ല ഓര്‍മയുണ്ട്.....അവന്‍ റെഡി ആകി, റെഡി ആകി അവര്‍ തമ്മില്‍ റെഡി ആയി....അവര്‍ക്ക് മംഗളം നേര്‍ന്നു കൊണ്ടു യാത്ര തുടര്‍ന്നു.....സുഹൃത്ത് പോലും ...floodybool...

കോളജില്‍ തന്നെ ഇന്റര്‍ ബാച്ച് മത്സരം - 'സ്റ്റെപ്പ് ആന്‍ഡ്‌ സിന്ക്രോ' -- നടുക്ക് കര്‍ട്ടന്‍ വച്ച് പരസ്പരം കാണാതെ രണ്ടു പേര്‍ ഡാന്‍സ്ചെയ്യണം ....നമ്മുടെ ബാച്ചിനെ പ്രധിനിതികരിച്ചു കൊണ്ടു, എന്‍റെ സുഹൃത്തിന്‍റെ നിര്‍ഭന്ദത്തിനു വഴങ്ങി.... അവനും ഞാനും....തുടക്കം ഒക്കെ കുഴപ്പം ഇല്ലാതെ പോയി ...ഇടയില്‍ എവിടെയോ വച്ച് പ്രതീക്ഷികാതെ കാണികള്‍ കയ്യടിച്ചു.....പിന്നേ കുറച്ചു നേരത്തേക്ക് കണ്ണില്‍ ഒരു ഇരുട്ട് കയറിയത് പോലെ........അടുത്ത സ്റ്റെപ്പ് പോയിട്ട് എന്‍റെ പേരു പോലും എനിക്ക് ഓര്‍മയില്ല ....സുഹൃത്ത് സംഭവം അറിയാതെ തകര്‍ത്തു ഡാന്‍സും....അവസാനം കയ്യടിച്ച അതെ കാണികള്‍ കൂവല്‍ തുടങ്ങിയ്യപ്പോള്‍, ഞാന്‍ മെല്ലെ കര്‍ട്ടന്‍ മാറ്റി സുഹൃത്തിനെ നോക്കി ഡാന്‍സ് മുഴുമിപിച്ചു.....നാട്ട്യ കല അന്ന് നിര്‍ത്തിയില്ലെങ്കില്‍ ഇന്നു ഞാന്‍ ചില്ലപ്പോ വല്ല പ്രഭു ദെവയൊ മറ്റോ ആയേനെ....

ബാംഗ്ലൂരിലെ ഒരു തണുത്ത സായന്ന്ഹം (സ്പെല്ലിംഗ് ഡൌട്ട് വീണ്ടും എന്നെ വേട്ടയാടുന്നു) ....പ്രൊഫഷണല്‍ ലൈഫില്‍ ചെയ്ത്‌ കൊണ്ടിരിക്കുന്ന ജോലി പോര....ഞാനും എന്‍റെ സുഹൃത്തും ആലോചിക്കുന്നു....ഇതില്ലും നല്ലത് വേണം.....അതിന് പഠിക്കണം ....certifications എഴുതി എടുക്കണം.....അതുവരെ സമ്പാദിച്ചതിന്‍റെ നല്ലൊരു പങ്ക് ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൊടുകുന്നു....കഷ്ടിച്ച് ഒരാഴ്ച പോയി കാണും.....പിന്നെ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പടി കണ്ടിട്ടില്ല....മലയാളി ആയ ഉടമയെ കണ്ടു ഫീസ്‌ തിരിച്ചു വാങ്ങാം എന്ന് കരുതി....'ആസ് പെര്‍ ദി rules വി കെന്നോറ്റ് ഗിവ് ഇറ്റ്‌ ബാക്ക് റ്റു യു' ... എന്ന് അദേഹം പറഞ്ഞപ്പോ....പോടാ കഷണ്ടി തലയ എന്ന് തിരിച്ചു പറയാന്‍ ആണ് തോനിയത്.....

അങ്ങനെ ചെറുതും വലുതുമായ അബദ്ധങ്ങള്‍ ഏറ്റു വാങ്ങാന്‍ ഈ ജീവിതം ഇനിയും ബാകി....എല്ലാ അബധങ്ങളെയും ഒരു ആഘോഷമാകി, എന്‍റെ ജീവിതത്തിനു നിറമേകി അത് ഒരു 'മോഡേണ്‍ ആര്‍ട്ട്‌' ആകിയ എല്ലാ സുഹൃത്തുകള്‍ക്കും നന്ദി .....:-)